ബാബ്റി മസ്ജിദ് കേസില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും. തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജികളിലാണ് പരിഗണിക്കുന്നത്.ഉച്ചക്ക് രണ്ടോടെ വാദം തുടങ്ങും.
2.77 ഏക്കര്‍ തര്‍ക്കഭൂമി വിഭജിച്ച് ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കുമായി നല്‍കാനായിരുന്നു 2010ലെ വിധി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രത്യേക താല്പര്യമെടുത്ത് കേസ് സ്വന്തം ബെഞ്ചിലേക്ക് മാറ്റിയാണ് വാദം കേള്‍ക്കുന്നത്.
Comments