ഐസിഐസിഐ ബാങ്ക് സിഇഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ വേണുഗോപാല്‍ ദുതിനും രാജ്യം വിടുന്നതിന് വിലക്ക്. വിഡിയോകോണിന് വഴിവിട്ട രീതിയില്‍ ലോണ്‍ അനുവദിച്ചു എന്ന ആരോപണത്തില്‍ സിബിഐയുടെ പ്രാഥമിക അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അധികാരികളെ അറിയിക്കാതെ രാജ്യം വിടരുതെന്ന് ലുക്ക് ഔട്ട് നോട്ടീസില്‍ വ്യക്തമാക്കുന്നു. അന്വേഷണം നേരിടുന്ന വ്യക്തികള്‍ സിബിഐ, ഇന്‍കം ടാക്സ് എന്നിവരുടെ അനുമതികൂടാതെ രാജ്യം വിടരുതെന്നാണ് നിര്‍ദേശം
Comments