തൃശ്ശൂര്‍ കോഴിക്കോട് റൂട്ടില്‍ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടക്കുന്ന തലപ്പാറ ചേളാരി മേഖലയില്‍ സംഘര്‍ഷം. നാലിടങ്ങളിലാണ് സര്‍വേ നടക്കുന്നത്. ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായ മേഖലയില്‍ പോലീസ് ജനങ്ങളെ വീടുകളില്‍ കയറി അറസ്റ്റ് ചെയ്തു. ഇന്നലെ സംഘര്‍ഷമുണ്ടായ തലപ്പാറയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്കാണ് ഇന്ന് സര്‍വേ പുരോഗമിക്കുന്നത്. ദേശീയ പാതയിലെ മൂന്ന് വലിയ വളവുകള്‍ നേരേയാക്കുന്നതിന് വേണ്ടി ഇരു വശങ്ങളിലേയും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഏതാണ്ട് 30 വീടുകള്‍ ഒഴിപ്പിക്കേണ്ടി വരും. ഇവിടെ സര്‍വേ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
Comments