ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തിന്റെ ചിറക് കാറ്ററിങ് ട്രക്കില്‍ ഇടിച്ചു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 133 പേരുണ്ടായിരുന്നു. റണ്‍വേയില്‍ ഇറങ്ങിയ വിമാനം മൂന്നാം ടെര്‍മിനലിലെ പാര്‍ക്കിങ് ബേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് താജ്സ്റ്റാസ് എയര്‍ കാറ്ററിങ് കമ്പനിയുടെ ട്രക്കില്‍ ഇടിച്ചത്. ഞായറാഴ്ച വൈകിട്ട് എട്ടിനായിരുന്നു സംഭവം.
Comments