നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. റൈഫിള്മാന്മാരായ വിനോദ് സിങ്, ജാകി ശര്‍മ എന്നിവരാണ് മരിച്ചത്. ജമ്മുവിലെ രജൗറി ജില്ലയിലുള്ള സുന്ദര്‍ബനി സെക്ടറിലാണ് പാക് വെടിവെപ്പുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 5.15 നാണ് പ്രകോപനങ്ങളൊന്നുമില്ലാതെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്
Comments