2016ല്‍ ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഫോണ്‍ കോള്‍ എടുക്കാന്‍ പാകിസ്ഥാന് ഭയപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്നത്തെ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം വിവരം പാകിസ്ഥാനെ അറിയിക്കാനായി വിളിച്ചിരുന്നു. മാധ്യമങ്ങളോട് കാര്യങ്ങള്‍ വിവരിക്കുന്നതിന് മുമ്പ് അവരെ കാര്യങ്ങള്‍ ധരിപ്പിക്കുകയും മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചിരുന്നതായും പ്രധാനമന്ത്രി ലണ്ടനില്‍ പറഞ്ഞു. ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന് മുമ്പില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
Comments