ജാര്‍ഖണ്ഡിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഹസാരിബാഗിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഗിരിധിയിലെ മേയര്‍ സ്ഥാനത്തേക്കും ബിജെപി സ്ഥാനാര്‍ഥി സുനില്‍ പാസ്വാന് വിജയിച്ചു. ആദിയാപൂരില് ബി.ജെപിയുടെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. എന്നാല്‍ തലസ്ഥാനമായ റാഞ്ചിയില്‍ ബിജെപി തിരിച്ചടി നേരിട്ടു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന റാഞ്ചിയില്‍ നിലവിലെ മേയര്‍ ആശ ലക്ര ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ വര്‍ഷ ഗിരിയെക്കാള്‍ പിന്നിലാണ്.
Comments