ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ട്രംപ് ഭരണകൂടം. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ഇന്ത്യന്‍ ഭരണഘടന സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തെ മനിക്കുന്നുവെങ്കിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ സമ്മര്‍ദ്ദത്തിലാകുന്നു.' - അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പറയുന്നു
Comments