ലാത്വിയ സ്വദേശിനി ലിഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന് ആരോപണം. ഇത് സംബന്ധിച്ച് തിരുവനന്തപുരം സ്വദേശി നല്കിയ പരാതി ഡി.ജി.പി ഓഫീസില്‍ ലഭിച്ചു. ലിഗയുടെ മരണത്തിന് ശേഷം അശ്വതി ജ്വാല ലിഗയുടെ ബന്ധുക്കളോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് ശേഷം പണപ്പിരിവ് നടത്തിയെന്നാണ് പരാതി. 3,80,000 രൂപ അശ്വതി കൈപ്പറ്റിയെന്നാണ് ആരോപണം.
Comments