മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി ആര്‍എസ്എസ്സുകാരുടെ ആക്രമണം. ആര്‍എസ്എസ് നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്നതിന്റെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ പ്രസ് ക്ലബ്ബില്‍ കയറി മര്‍ദിക്കുകയായിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ഫുവാദിനെയാണ് ആര്‍എസ്എസ്സുകാര്‍ മര്‍ദിച്ചത്. ആര്‍എസ്എസ് കാര്യാലയത്തിന് നേരെ കഴിഞ്ഞ ദിവസം സ്ഫോടകവസ്തു എറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് നഗരത്തില്‍ പ്രകടനം നടത്തിയത്. ഈ പ്രകടനം വരുന്നത് കണ്ട് ബൈക്കെടുത്ത് പോകാന്‍ ഒരുങ്ങിയ യുവാവിനെ പിടിച്ചുനിര്‍ത്തുകയും ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയുമായിരുന്നു.പ്രസ് ക്ലബില്‍ ഇരിക്കുകയായിരുന്ന ഫോട്ടോഗ്രാഫര്‍ ഫുവാദ് തന്റെ മൊബൈലില്‍ ഇതിന്റെ ചിത്രം പകര്‍ത്തി. ഇത് ശ്രദ്ധയില്‍ പെട്ട പ്രവര്‍ത്തകര്‍ പ്രസ് ക്ലബില്‍ കയറി മര്‍ദിക്കുകയും മൊബൈല്‍ പിടിച്ചുവാങ്ങി പോകുകയുമായിരുന്നു. പരിക്കേറ്റ ഫുവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Comments