ലൈംഗിക, സാമ്പത്തിക അഴിമതിയില്പ്പെട്ടുഴലുന്ന സ്വീഡിഷ് അക്കാദമി ഇക്കൊല്ലം സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം നല്‍കില്ല. 2018 ലെ സമ്മാനം 2019ല്‍ നല്‍കും. സ്റ്റോക്ഹോമില് ചേര്‍ന്ന പ്രതിവാര മീറ്റിങ്ങിലാണ് തീരുമാനം. അക്കാദമി സാഹിത്യപുരസ്കാരം റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നത് അപൂര്‍വമാണ്. രണ്ടാംലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1943-ലാണ് ഇതിനുമുമ്പ് നൊബേല്‍ സാഹിത്യ പുരസ്കാരം നല്‍കാതിരുന്നത്. നൊബേല്‍ സമ്മാന നിര്‍ണയ സമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിന്റെ പേരിലുയര്‍ന്ന ലൈംഗിക ആരോപണമാണ് അക്കാദമിയെ പ്രതിസന്ധിയിലാക്കിയത്.
Comments