ഇടതുസ്വതന്ത്രെന്റ പിന്തുണയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായതോടെ ഇൗരാറ്റുപേട്ട നഗരസഭ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. സി.പി.എം, സി.പി.ഐ, എസ്.ഡി.പി.ഐ അംഗങ്ങള്‍ വിട്ടുനിന്നപ്പോള്‍ 15 കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ അനുകൂലിച്ചു. 28 അംഗങ്ങളാണ് നഗരസഭയിലുള്ളത്. നഗരസഭ അധ്യക്ഷന്‍ ടി.എം. റഷീദ്, ഉപാധ്യക്ഷ കുഞ്ഞുമോള്‍ സിയാദ് എന്നിവര്‍ക്കെതിരെ യു.ഡി.എഫും ജനപക്ഷവും ചേര്‍ന്നാണ് അവിശ്വാസം െകാണ്ടുവന്നത്. സി.പി.എമ്മിലെ ഭിന്നതയെ തുടര്‍ന്നായിരുന്നു പ്രതിപക്ഷനീക്കം. അവിശ്വാസചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് കാട്ടി സി.പി.എമ്മും സി.പി.ഐയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, എല്‍.ഡി.എഫിലെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍കൂടിയായ വി.കെ. കബീര്‍ യോഗത്തില്‍ പെങ്കടുക്കുകയും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യുകയുമായിരുന്നു. ഇതോടെ ചെയര്‍മാനും വൈസ് ചെയര്‍മാനും പുറത്തായി. അതേസമയം, വിപ്പ് ലഭിച്ചില്ലെന്ന് വി.കെ. കബീര്‍ പറഞ്ഞു. എന്നാല്‍, കബീര്‍ വിപ്പ് കൈപ്പറ്റാന്‍ തയാറാകാത്തതിനെതുടര്‍ന്ന് അദ്ദേഹത്തിെന്റ വീടിന് മുന്നില്‍ സി.പി.എം ജില്ല സെക്രട്ടറി നല്കിയ വിപ്പ് പതിച്ചിരുന്നു.
സി.പി.എം അംഗമായിരുന്ന ചെയര്മാന് ടി.എം. റഷീദിനോട് നേരേത്ത പാര്‍ട്ടി നേതൃത്വം ചെയര്മാന് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. റഷീദ് ഇതിന് തയാറായില്ല. ഇതോടെ റഷീദിെന്റ പാര്‍ട്ടി അംഗത്വം സി.പി.എം ലോക്കല്‍ കമ്മിറ്റി പുതുക്കി നല്‍കിയിരുന്നില്ല.
ശനിയാഴ്ച രാവിലെ 10.30 ന് കൊല്ലം നഗരസഭ ജോയന്റ് ഡയറക്ടര്‍ വി.ആര്. രാജുവിെന്റ മേല്‍നോട്ടത്തില്‍ നടന്ന ടി.എം. റഷീദിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ 15 കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. മുസ്ലിം ലീഗിലെ എട്ട് അംഗങ്ങളും കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളും ജനപക്ഷത്തിലെ മൂന്ന് അംഗങ്ങളും എല്‍.ഡി.എഫിലെ വി.കെ. കബീറുമാണ് എത്തിയത്. ഇവരെല്ലാം അനുകൂലമായി വോട്ട് ചെയ്തു. ചെയര്മാന് അടക്കം ഒമ്ബത് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും എസ്.ഡി.പി.ഐയിലെ നാല് കൗണ്‍സിലര്‍മാരും യോഗത്തിലെത്തിയിരുന്നില്ല. ഉച്ചകഴിഞ്ഞ് രണ്ടിന് നടന്ന കുഞ്ഞുമോള്‍ സിയാദിനെതിരായ അവിശ്വാസത്തിലും ഇൗ 15 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
ആറുമാസം മുമ്ബ് നഗരസഭാധ്യക്ഷന്‍ ടി.എം. റഷീദിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു. 15 പേര് ഒപ്പിട്ടു നല്കിയ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍നിന്ന് ജനപക്ഷത്തെ കുഞ്ഞുമോള്‍ സിയാദ് വിട്ടുനിന്നതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. ഇത്തവണ 14 പേര് ഒപ്പിട്ട അവിശ്വാസമാണ് യു.ഡി.എഫും ജനപക്ഷവും ചേര്‍ന്ന് നല്‍കിയത്. യു.ഡി.എഫിെന്റയും ജനപക്ഷത്തിെന്റയും പിന്തുണയില്‍ അവിശ്വാസത്തെ അനുകൂലിച്ച വി.കെ. കബീര്‍ അടുത്ത ചെയര്‍മാനായേക്കും.
കബീറിനെ പിന്തുണക്കുമെന്ന് ഇരുപാര്‍ട്ടികളും അറിയിച്ചു. അതേസമയം, കബീറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനാണ് എല്‍.ഡി.എഫ് തീരുമാനം. എസ്.ഡി.പി.െഎയുടെയും ജനപക്ഷത്തിെന്റയും പിന്തുണയോടെയായിരുന്നു എല്‍.ഡി.എഫ് ഭരണത്തിലെത്തിയത്. പിന്നീട് ചെയര്‍മാനുമായി സി.പി.എമ്മും ജനപക്ഷവും ഭിന്നതയിലാവുകയുമായിരുന്നു. സി.പി.എമ്മിന് എട്ടും സി.പി.െഎക്ക് രണ്ടും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. വന്‍ പൊലീസ് സുരക്ഷയിലായിരുന്നു അവിശ്വാസപ്രമേയ ചര്‍ച്ച. പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 200 ഓളം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്.
Comments