ബംഗലൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആദ്യ അഗ്നിപരീക്ഷണം വിജയിച്ചു. ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച വിശ്വാസപ്രമേയം ബി.ജെ.പി ബഹിഷ്കരണത്തെ തുടര്‍ന്ന് നിഷ്പ്രയാസം വിജയിച്ചു. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു. അവിശുദ്ധ കൂട്ടുക്കെട്ടിന്റെ വിശ്വാസവോട്ടില്‍ പങ്കെടുക്കുന്നില്ലെന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചിരുന്നത്. എച്ച്.ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസവോട്ടിന്മേലുള്ള ചര്‍ച്ചയില്‍ വളരെ വികാരഭരിതനായാണ് യെദ്യൂരപ്പ സംസാരിച്ചത്. ബി.ജെ.പി സര്‍ക്കാരിന്റെ വിശ്വാസപ്രമേയം സഭയില്‍ കൊണ്ടുവന്ന സമയത്ത് നടന്നതിനേക്കാള്‍ വികാരഭരമായിരുന്നു യെദ്യൂരപ്പയുടെ പ്രസംഗം.
Comments