രണ്ടുമാസമായി ചെങ്ങന്നൂരിനെ ഇളക്കിമറിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച കലാശക്കൊട്ട്. കടുത്ത ചൂടും തകര്‍പ്പന്‍ മഴയും മറികടന്ന് മുന്നേറിയ പ്രചാരണം വൈകിട്ട് ആറോടെ അവസാനിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്ത യോഗങ്ങളില്‍ വന്‍ ജനക്കൂട്ടമായിരുന്നു. യുഡിഎഫിനുവേണ്ടി പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവരും ബിജെപിക്കുവേണ്ടി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ്കുമാറും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രചാരണത്തിനെത്തി
ആകെ 199340 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 92919 പുരുഷന്മാരും 106421 സ്ത്രീകളും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 197372 വോട്ടര്‍മാരായിരുന്നു. ഇതില്‍ 145518 പേര് വോട്ടുചെയ്തു. എല്‍ഡിഎഫിന്റെ കെ കെ രാമചന്ദ്രന്‍നായര്‍ക്ക് 7983 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
Comments