അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുട്ടിടിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മോദിയുടെ വിദേശ നയങ്ങളെല്ലാം ട്രംപിന് വേണ്ടിയാണെന്നും ആന്റണി ആരോപിച്ചു.
കോണ്‍ഗ്രസുമായി കൂട്ടുവേണ്ട എന്ന് പറഞ്ഞു നടന്നവര്‍ക്ക് കെട്ടിവെച്ച കാശ് കിട്ടിയില്ല. സി.പി.എമ്മും അതേ നിലപാടില്‍ പോയാല്‍ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളു. പൂച്ചക്ക് മണികെട്ടാന്‍ കോണ്‍ഗ്രസിനെ കൊണ്ടേ പറ്റുവെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
സാഹചര്യങ്ങളാണ് കേരളത്തില്‍ ഐക്യമുന്നണി രൂപപ്പെടുത്തിയത്. ഇന്നത്തെ സാഹചര്യത്തില്‍ മതേതര പാര്‍ട്ടികളുടെ ഐക്യമാണ് വേണ്ടതെന്നും ആന്റണി വ്യക്തമാക്കി.
Comments