നിപ വൈറസ് ബാധയുണ്ടായത് ഒരേ ഉറവിടത്തില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസുമായി ബന്ധപ്പെട്ട് 175 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിപ വൈറസ് ബാധ സ്ഥീരികരിച്ചവരുടെ ബന്ധുക്കളെയാണ് നിരീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഇതുവരെ 15 പേരില്‍ നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര് മരിച്ചു. രണ്ട് പേര് ചികില്‍സയിലാണ്. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും അപകട ബാധ്യത പൂര്‍ണ്ണമായും ഒഴിവായെന്ന് പറയാനായിട്ടില്ല. മെയ് അവസാനവാരം ആകുേമ്ബാള് മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിപ ബാധിച്ച് ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാള്‍ കൂടി മരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റ് രോഗികളെ പ്രവേശിപ്പിക്കുന്നതിലടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍, വിവാദമായതിനെ തുടര്‍ന്ന് നിര്‍ദേശം പിന്‍വലിക്കുകയായിരുന്നു.
Comments