ഹരിയാണയിലെ ഹിസാറില്‍ ആള്‍ദൈവമായ രാംപാലിനെ അറസ്റ്റുചെയ്യാനെത്തിയ പോലീസ്സംഘത്തിനു നേരെ അനുയായികളുടെ വെടിവെപ്പ്. കൊലക്കുറ്റം ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് രാംപാലിന് മേല്‍ ചുമത്തിയിട്ടുള്ളത്. സത്ലോക് ആശ്രമമെന്ന രാംപാലിന്റെ താവളത്തില്‍ അയാളെ അറസ്റ്റു ചെയ്യാനെത്തിയ പോലീസ്സംഘത്തിനു നേരെയാണ് അനുയായികള്‍ വെടിവെക്കുകയും കല്ലേറ് നടത്തുകയും ചെയ്തത്.
ആക്രമണത്തെ തുടര്‍ന്ന് പോലീസും സ്വാത് കമാന്‍ഡോകളും നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ അനുയായികള്‍ക്ക് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
Comments