തിരുവനന്തപുരം: മോദിയുടെ ഭരണം തികഞ്ഞ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ജനാധിപത്യത്തെ ദുര്‍ബലമാക്കാന്‍ മോദിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു. ‘ജനപക്ഷയാത്ര’യുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം.
മദ്യ നയം പരാജയപ്പെടുത്താന്‍ കോടതിവിധികളിലൂടെ ശ്രമം നടക്കുന്നു. എന്നാല്‍ മദ്യ നയം ജനകീയ കോടതി അംഗീകരിച്ചിരിക്കുന്നുവെന്നും സുധീരന് പറഞ്ഞു.
ജനങ്ങളുടെ ഉണര്‍വാണ് ജനപക്ഷ യാത്രയിലുടനീളം കാണാനായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്രമ രാഷ്ട്രീയവുമായി മുന്നോട്ട് പോകുകയാണ്. പാര്‍ട്ടി നേതാവായിരുന്ന പി. കൃഷ്ണപിള്ളയുടെ പ്രതിമയോട് പോലും അവര്‍ അക്രമം കാണിക്കുകയാണെന്നും സുധീരന് ആരോപിച്ചു.
Comments