സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇക്കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കും. കോണ്‍ഗ്രസിന്റെ നയം എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനത്തെിയ രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഗ്രൂപ്പിസം പാര്‍ട്ടിയെ ദോഷമായി ബാധിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ആരോപിച്ചു.സാധാരണക്കാരായ പ്രവര്‍ത്തകര്‍ ഗ്രൂപ്പിസത്തില്‍ വിശ്വസിക്കുന്നില്ല. ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുന്നതുപോലെ ഗ്രൂപ്പുമാറുന്ന പ്രവണത ഒഴിവാക്കണം. ഒറ്റകെട്ടായി മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസിന് സ്ഥാനം നിലനിര്‍ത്താന്‍ കഴിയും. ഗ്രൂപ്പിസം അവസാനിപ്പിച്ചില്ളെങ്കില്‍ പാര്‍ട്ടിക്ക് സി.പി.എമ്മിന്റെ അവസ്ഥ ഉണ്ടാകുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
Comments