വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യാ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന് ബുധനാഴ്ച രാത്രി ഡല്‍ഹിയിലെത്തി.
വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ആണവ, പ്രതിരോധ, സാങ്കേതിക രംഗങ്ങളിലായി ഇരുപതോളം കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു.
ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായുള്ള ഇരുനേതാക്കളുടെയും ചര്‍ച്ചയാണ് സന്ദര്‍ശനത്തിലെ പ്രധാന പരിപാടി. ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന ചടങ്ങിലാണ് ഈ കൂടിക്കാഴ്ച.
ലോക ഡയമണ്ട് കോണ്‍ഫ്രന്‍സ് ഇരുനേതാക്കളും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. വിജ്ഞാന് ഭവനിലാണ് രത്നവ്യാപാരികളുടെ സമ്മേളനം. ഇന്ത്യക്ക് നേരിട്ട് അസംസ്കൃത രത്നങ്ങള്‍ വില്‍ക്കുന്നതിന് റഷ്യ തയ്യാറാകുന്നതിനൊപ്പം മുംബൈയില്‍ രത്നവ്യാപാരത്തിന് പ്രത്യേക കേന്ദ്രം നിര്‍മിക്കാന്‍ ഇന്ത്യയും താത്പര്യമെടുക്കുമെന്ന് സൂചനയുണ്ട്. അസംസ്കൃത രത്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. ഇന്ത്യയാകട്ടെ ഇറക്കുമതി ചെയ്യുന്ന രാജ്യവും.
Comments