You are Here : Home / News Plus

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്

Text Size  

Story Dated: Tuesday, January 17, 2017 08:33 hrs UTC

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്. കൊല്ലം, തിരുവനന്തപുരം സ്വദേശികളില്‍ നിന്നായി ഒന്നര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഡിജിറ്റല്‍ പണമിടപാടിന്റെ പേരു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.

തിരുവനന്തപുരം മഠത്തറ സ്വദേശികളായ കരീം, ജോര്‍ജ് കുട്ടി, കൊല്ലം കടയ്‌ക്കല്‍ സ്വദേശി കമലോല്‍ഭവന്‍ എന്നിവരാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ പണം നഷ്‌ടപ്പെട്ടത്. എ.ടി.എം കാര്‍ഡ് കൈവശമുണ്ടെടെങ്കിലും പണമിടപാടുകള്‍ക്കായി ഇവര്‍ ഉപയോഗിക്കാറില്ലായിരുന്നു. സാങ്കേതിക വശങ്ങളും അറിയില്ല. ഈ അജ്ഞത മുതലെടുത്താണ് പണം തട്ടിയെടുത്തത്. എ.ടി.എം കാര്‍ഡ് പുതുക്കാനാണെന്ന് പറഞ് വിളിച്ചവര്‍ എ.ടി.എം കാര്‍ഡിന്റെ സി.വി.വി നമ്പര്‍ ചോദിക്കുകയായിരുന്നു. പിന്നീട്  ഒണ്‍ ടൈം പാസ്‍വേഡും കൈവശപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

കരീമിന്റെ അക്കൗണ്ടില്‍ നിന്നും 80000 രൂപയും കമലോല്‍ഭവന്റെ 25,000 രൂപയും ജോര്‍ജ്കുട്ടിയുടെ 19,000 രൂപയുമാണ് നഷ്‌ടപ്പെട്ടത്. മൂന്ന് പേര്‍ക്കും മടത്തറ എസ്.ബി.ടി ബാങ്കിലാണ് അക്കൗണ്ടുള്ളത്. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പണമിടപാടിനായി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും സൈബര്‍ പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.