You are Here : Home / News Plus

ബെനാമി ഇടപാടു പരിശോധിക്കാൻ കേന്ദ്രം നടപടി

Text Size  

Story Dated: Wednesday, January 18, 2017 12:33 hrs UTC

കോട്ടയം :ബെനാമി സ്വത്ത് തടയാൻ രാജ്യത്ത് നിയമം ഉണ്ടെങ്കിലും അത് നടപ്പാക്കാൻ കോൺഗ്രസ് സർക്കാരുകൾ തയാറായില്ലെന്നു കേന്ദ്ര നഗരവികസന മന്ത്രി എം.വെങ്കയ്യ നായിഡു. ബെനാമി ഇടപാടു പരിശോധിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കൗൺസിൽ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുപക്ഷങ്ങളാണെന്നും വെങ്കയ്യ പറഞ്ഞു. രണ്ടര വർഷം ഭരിച്ച മോദിയാണോ അതോ 60 വർഷം രാജ്യം ഭരിച്ച കോൺഗ്രസാണോ ഇതിന് ഉത്തരാവാദിയെന്നും അദ്ദേഹം ചോദിച്ചു. പിൻവലിക്കപ്പെട്ട നോട്ടുകളെല്ലാം തിരിച്ചെത്തിയതു കൊണ്ട് നോട്ട് നിരോധനം പരാജയമായെന്ന് അർഥമില്ല. തിരികെയെത്തിയ നോട്ടെല്ലാം വെള്ളപ്പണമാണെന്ന് കരുതേണ്ടതുമില്ല. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ സാധിക്കൂ. നോട്ട് നിരോധനം ദീർഘകാല അടിസ്ഥാനത്തിൽ രാജ്യത്തിന് ഗുണകരമാണ്. അത് മനസ്സിലാക്കിയാണ് ജനങ്ങൾ നരേന്ദ്ര മോദിയെ പിന്തുണയ്ക്കാൻ തയാറായത്. അവരെ അഭിനന്ദിക്കുകയാണ്. എന്നാൽ കള്ളപ്പണക്കാരുടെ സൃഷ്ടാക്കളായ കോൺഗ്രസും കമ്യൂണിസ്റ്റുകളും മാത്രമാണ് തീരുമാനത്തെ എതിർത്തത്.