You are Here : Home / News Plus

സരിത സോളാർ കമ്മിഷന് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന ഹര്‍ജിയിൽ ഇന്ന് വിധി

Text Size  

Story Dated: Thursday, January 19, 2017 03:52 hrs UTC

സരിത സോളാർ കമ്മിഷന് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന ഹര്‍ജിയിൽ ഇന്ന് വിധി. തിരുവനന്തപുരം വിജലൻസ് പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമമ്ൻചാണ്ടി, ആര്യാടൻ മുഹമ്മദ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് സോളാര്‍ അഴിമതിയിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2016 ജനുവരിയിലാണ് പൊതു താൽപര്യ ഹര്‍ജി ഫയൽ ചെയ്തത്. സരിത  സോളാര്‍ കമ്മീഷനിലും മാധ്യമങ്ങൾക്ക് മുന്നിലും കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തിലാണ് വിധി. ഹൈക്കോടതിയിൽ അടക്കം കേസ് നിലവിലുള്ളതിനാൽ പ്രത്യേക അന്വേഷണം വേണ്ടെന്നായിരുന്നു നേരത്തെ വിജലൻസ് നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.