You are Here : Home / News Plus

ലഷ്കര്‍ തീവ്രവാദിയെ സൈന്യം വധിച്ചു

Text Size  

Story Dated: Thursday, January 19, 2017 07:41 hrs UTC

ജമ്മുകശ്മീരിൽ ലഷ്കറെ ത്വയ്ബ അംഗമായ തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു. ലഷ്കര്‍ തീവ്രവാദി അബൂ മുസൈബിനെണ് പൊലീസും സുരാക്ഷാ സേനയും സംയുക്ത നീക്കത്തിലൂടെ വധിച്ചത്.

ബന്ദിപ്പോര ജില്ലയിലെ ഹാജിനിൽ തീവ്രവാദി ഒളിച്ചിരിപ്പുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഒരു സൈനികന് നിസ്സാര പരിക്കേറ്റു. വെടിയുണ്ടകളും തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം പത്തിന് ഇതേ മേഖലയിൽ ഒരു തീവ്രവാദിയേയും കഴിഞ്ഞദിവസം അനന്ത്നാഗിൽ മൂന്ന് തീവ്രവാദികളേയും സൈന്യം വധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.