You are Here : Home / News Plus

ലാറ്റിനൊ ഹിസ്പാനിക്ക് പ്രാധിനിധ്യമില്ലാതെ ട്രമ്പിന്റെ ക്യാബിനറ്റ് പൂര്‍ത്തിയാകുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 19, 2017 11:48 hrs UTC

വാഷിംഗ്ടണ്‍: നീണ്ട രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായി ഹിസ്പാനിക്ക് പ്രാതിനിധ്യം ഇല്ലാതെ അമേരിക്കന്‍ കാബിനറ്റ് പൂര്‍ത്തിയാകുന്നു. അമേരിക്കയിലെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഹിസ്പാനിക്ക് വംശജര്‍ക്ക് പ്രാധിനിധ്യം നല്‍കാതെ കാബിനറ്റ് പൂര്‍ത്തിയാകുന്നതില്‍ നാഷ്ണല്‍ ഹിസ്പാനിക്ക് ലീഡര്‍ഷിപ്പ് ചെയര്‍മാന്‍ ഹെക്ടര്‍ സാഞ്ചസ് ഉല്‍കണ്ഠയും, നിരാശയും രേഖപ്പെടുത്തി. പതിനാറ് കാബിനറ്റ് പദവികള്‍ ഉള്ളതില്‍ ജനസംഖ്യയില്‍ പതിനേഴ് ശതമാനം വരുന്ന ലാറ്റിനോസിനെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു കാബിനറ്റ് റാങ്ക് ഒഴിഞ്ഞു കിടക്കുന്നതില്‍ കാലിഫോര്‍ണിയാ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഏബെല്‍ മല്‍ഡൊനാഡൊയെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹെക്ടര്‍ പറഞ്ഞു. 1988 നുശേഷം നിലവില്‍ വന്ന എല്ലാ കാബിനറ്റുകളിലും കുറഞ്ഞതു ഒരാളെങ്കിലും ഉണ്ടായിരുന്നു. 1988ല്‍ റൊണാള്‍ഡ് റീഗന്‍ എഡുക്കേഷന്‍ സെക്രട്ടറിയായി ലോറൊ കവോസിനെ നിയമിച്ചിരുന്നു. പ്രസിഡന്റ് ഒബാമയുടെ എട്ടുവര്‍ഷം ഭരണത്തില്‍ ആറ് കാബിനറ്റ് പദവികളില്‍ ലാറ്റിനോസിനെ നിയമിച്ചിരുന്നു. വൈസ് പ്രസിഡന്റിനെ കൂടാതെ പതിനഞ്ചു എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് കാബിനറ്റില്‍ ഉള്‍പ്പെടുന്നത്. 1. അഗ്രികള്‍ച്ചര്‍, 2. കോമേഴ്‌സ്., 3. ഡിഫന്‍സ്, 4. എഡുക്കേഷന്‍ , 5.എനര്‍ജി, ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ്, 7.ഹോം ലാന്റ് സെക്യൂരിറ്റി, 8.ഹൗസിങ്ങ് ആന്റ് അര്‍ബന്‍ ഡവലപ്‌മെന്റ്, 9. ഇന്റീരിയര്‍, 10. ലേബര്‍, 11. സ്റ്റെറ്റ്, 12.ട്രാന്‍സ്‌പോര്‍ട്ടേഷന്‍, 13. ട്രഷററി, 14. വെറ്ററന്‍സ് അഫയേഴ്‌സ്, 15. അറ്റോര്‍ണി ജനറല്‍ ഭരണ നിര്‍വ്വഹണത്തില്‍ ഇവരാണ് പ്രസിഡന്റിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.