You are Here : Home / News Plus

ജെല്ലിക്കെട്ടില്‍ വിധിപറയുന്നത് സുപ്രീകോടതി നീട്ടി

Text Size  

Story Dated: Friday, January 20, 2017 05:47 hrs UTC

തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടെ അപ്പീലില്‍ വിധിപറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് നീട്ടി.കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് വിധിപറയുന്നത് നീട്ടിവെച്ചത്.  അതേസമയം ജനകീയപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി ഉത്തരവ് മറികടന്നും ജല്ലിക്കെട്ടിനനുകൂലമായി ഓര്‍ഡിനന്‍സ് പുറത്തിറക്കാനുള്ള സാധ്യത സര്‍ക്കാര്‍ തേടുന്നുണ്ട്. പ്രത്യേകനിയമസഭാസമ്മേളനം വിളിച്ച് ചേര്‍ത്ത് ജല്ലിക്കെട്ടിനായി പ്രമേയം പാസ്സാക്കാനും സംസ്ഥാനസര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ട്.

അതേസമയം നിരോധനത്തിനെതിരെ ഇന്ന് തമിഴ്നാട്ടില്‍ ബന്ദ് നടത്തുകയാണ്.  സിഐടിയു ഉള്‍പ്പടെയുള്ള വിവിധ ട്രേഡ് യൂണിയനുകളും വ്യവസായയൂണിയനുകളും ആഹ്വാനം ചെയ്ത ബന്ദിന് സിപിഐ എം, സിപിഐ എന്നീ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാസംഘടനയും പ്രക്ഷോഭത്തില്‍ പങ്കെടുക്കും. ചെന്നൈയില്‍ സ്വകാര്യസ്കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കാന്‍ പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന്‍ തീരുമാനിച്ചു.പ്രക്ഷോഭത്തിന്റെ ഭാഗമായി  പ്രതിപക്ഷപാര്‍ട്ടിയായ ഡിഎംകെ ഇന്ന് തമിഴ്നാടിന്റെ വിവിധഭാഗങ്ങളില്‍ ട്രെയിന്‍ തടഞ്ഞിട്ടുണ്ട്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.