You are Here : Home / News Plus

യുപിയില്‍ സ്കൂള്‍ വാന്‍ ട്രക്കിലിടിച്ച് 25 കുട്ടികളും ഡ്രൈവറും മരിച്ചു

Text Size  

Story Dated: Friday, January 20, 2017 05:48 hrs UTC

യുപിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ച് 25 കുട്ടികളും ഡ്രൈവറും മരിച്ചു. മഞ്ഞുവീഴ്ചമൂലം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ജെ എസ് വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

അമ്പതോളം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 66 പേരുമായി സഞ്ചരിച്ച ബസ് എട്ട ജില്ലയിലെ അലിഗഞ്ച്- പലിയാലി റോഡിലാണ്  അപകടമുണ്ടായത്. ട്രക്ക് അമിതവേഗത്തിലായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. 

പൂര്‍ണമായും തകര്‍ന്ന ബസ് ഗ്യാസ് കട്ടറുപയോഗിച്ച് മുറിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ചില മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ചതഞ്ഞരഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍വച്ചാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ജില്ലാ മജിസ്ട്രേട്ട് അന്വേഷണത്തിന് ഉത്തരവിട്ടു.ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.