You are Here : Home / News Plus

അമേരിക്കയുടെ ട്രംപ് യുഗം ആരംഭിച്ചു

Text Size  

Story Dated: Friday, January 20, 2017 06:02 hrs UTC

അമേരിക്കയുടെ 45–ാമതു പ്രസിഡന്റായി ഡോണൾഡ് ട്രംപ് (70) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റായി മൈക്ക് പെൻസാണ് ആദ്യംസത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങുകൾക്കായി ട്രംപിന്റെ കുടുംബവും പ്രമുഖ നേതാക്കളും ക്യാപിറ്റോൾ ഹില്ലിലെത്തി.വാഷിങ്ടണിലെ ക്യാപിറ്റോൾ ഹില്ലിൽ നടന്ന ചടങ്ങിലാണ് ട്രംപിന്റെ സ്ഥാനാരോഹണം. യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുത്തു. ഇതിനു പിന്നാലെയാണ് ട്രംപ് അധികാരമേറ്റത്. 2016 നവംബർ എട്ടിനാണു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടന്നത്. രണ്ടു മാസത്തിനുശേഷമാണു പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേൽക്കുന്നത്.പ്രതിസന്ധികളെ തരണംചെയ്ത് അമേരിക്കയെ ശക്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അധികാരം ഇനി അമേരിക്കന്‍ ജനതയ്ക്കായിരിക്കും. ജനങ്ങളാവും അമേരിക്കയെ മുന്നോട്ട് നയിക്കുക. അമേരിക്കക്കാര്‍ക്ക് ഗുണകരമായ നയങ്ങളാവും തന്റേത്. ഭീകരവാദത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പ്രഭാത ഭക്ഷണത്തിനായി ട്രംപും ഭാര്യയും വൈറ്റ് ഹൗസ് സന്ദർശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.