You are Here : Home / News Plus

എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിച്ചു

Text Size  

Story Dated: Sunday, January 22, 2017 01:02 hrs UTC

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ലോ കോളെജ് ലോ അക്കാദമിക്കെതിരെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍.നിക്കും കോളെജിനുമെതിരായ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ ബാലിശമാണെന്നും വിദ്യാര്‍ത്ഥികളെ ആരോ ചട്ടുകങ്ങളാക്കുകയാണെന്നും ലക്ഷ്മി നായര്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ബന്ധം അതിരുവിട്ടപ്പോഴാണ് ഇടപെട്ടതെന്ന് അവര്‍ വ്യക്തമാക്കി. രക്ഷിതാവ് എന്ന നിലയിലാണ് താന്‍ വിദ്യാര്‍ത്ഥികളോട് ഇടപെട്ടിട്ടുള്ളതെന്ന് ലക്ഷ്മി നായര്‍ പറഞ്ഞു. ചില തത്പര കക്ഷികള്‍ക്ക് വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സമരം നടത്തുന്നതെന്ന് ലക്ഷ്മി നായര്‍ ആരോപിച്ചു. കോളെജില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ഇത് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണെന്നും ലക്ഷ്മി നായര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ലക്ഷ്മി നായര്‍ ഇങ്ങനെ പറഞ്ഞത്. അതേസമയം, വാര്‍ത്താ സമ്മേളന വേദിയില്‍ പ്രതിഷേധവുമായെത്തിയ എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിച്ചു. തുടര്‍ന്ന് ഇവര്‍ വേദിക്ക് മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ചു. ത ഇന്റേണല്‍ മാര്‍ക്കില്‍ താന്‍ ഒരിക്കലും കൈകടത്തിയിട്ടില്ല. അധ്യാപകരുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു പ്രിന്‍സിപ്പള്‍ എന്ന നിലയില്‍ മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അവര്‍ വ്യക്തമാക്കി. ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.