You are Here : Home / News Plus

പാളം തെറ്റി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിയൊന്നായി

Text Size  

Story Dated: Sunday, January 22, 2017 01:12 hrs UTC

ഹൈദരാബാദ്: വിജയനഗരം ജില്ലയില്‍ തീവണ്ടി പാളം തെറ്റി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിയൊന്നായി.. ദുരന്തത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്നാണ് റെയില്‍വെ മന്ത്രാലയം നല്‍കുന്ന സൂചന. തുടര്‍ച്ചയായി തീവണ്ടി അപകടങ്ങളുണ്ടാകുന്നത് കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നു. ആന്ധ്രാ ഒഡീഷ അതിര്‍ത്തിയായ കുനേരു സ്‌റ്റേഷനടുത്ത് വച്ചാണ് ജഗദല്‍പൂരില്‍ നിന്നും ഭുവനേശ്വരിലേക്ക് പോകുകയായിരുന്ന ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളം തെറ്റിയത്.. ഒന്പത് ബോഗികള്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ വിശാഖപട്ടണത്തേയും റായഗഡയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അപകട സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര്‍ മരിച്ചു
    പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര്‍ മരിച്ചു. കാളയുടെ കുത്തേറ്റാണ് മരണം. രാജാ,മോഹന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി...

  • റേഷൻ വിഹിതം നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും
    റേഷൻ വിഹിതം സംസ്ഥാനത്തിന് കൂടുതൽ നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയെ കാണാനായി...

  • എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിച്ചു
    തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ലോ കോളെജ് ലോ അക്കാദമിക്കെതിരെ പ്രിന്‍സിപ്പല്‍...