You are Here : Home / News Plus

പിണറായി-നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്

Text Size  

Story Dated: Monday, January 23, 2017 05:44 hrs UTC

 സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടും.

16 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം പ്രതിവര്‍ഷം തുടര്‍ന്നും കേന്ദ്രപൂളില്‍ നിന്ന് ലഭ്യമാകുന്ന സാഹചര്യമുണ്ടാക്കണം, 2000 മെട്രിക് ടണ്‍ കൂടി പഞ്ചസാര ലഭ്യമാക്കണം, മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. രാവിലെ പാര്‍ലമെന്‍റ് ഹൗസിലാണ് കൂടിക്കാഴ്ച്ച.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.