You are Here : Home / News Plus

സ്വാശ്രയ മാനേജുമെന്‍റുകള്‍ പിടിച്ചുപറി നടത്തുന്നു: എകെ ആന്‍റണി

Text Size  

Story Dated: Monday, January 23, 2017 08:22 hrs UTC

സ്വാശ്രയ എയ്ഡഡ് കോളേജ് മാനേജുമെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ചില മാനേജ്‌മെന്റുകള്‍ കൊള്ള നടത്തുകയാണ്. അവര്‍ വിദ്യാര്‍ത്തികളില്‍ നിന്ന്  പിടിച്ചുപറിക്കുന്നു. വിദ്യാഭാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി. വിജിലന്‍സിന്റെ പ്രവര്‍ത്തനം സ്‌കൂളില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയാണുള്ളതെന്നും എകെ ആന്റണി പറഞ്ഞു. 

അഴിമതി നടത്താത്ത മാനേജ്‌മെന്റുകള്‍ കുറവാണ്.  വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച കാംപസുകള്‍ ജാതി മത വര്‍ഗീയതയുടെ കളിയരങ്ങായി മാറി. വിദ്യാര്‍ത്ഥി രാഷ്ടീയത്തെ എതിര്‍ക്കുന്നവര്‍ക്ക് വളം വെച്ച് കൊടുക്കുകയാണ് മഹാരാജാസ് കോളേജിലെ ഇന്നത്തെ അവസ്ഥയെന്നും എകെ ആന്റണി വിമര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.