You are Here : Home / News Plus

വിഴിഞ്ഞം തുറമുഖത്തിലെ പുലിമുട്ട്: പാറയ്‌ക്ക് പകരം ഇരുമ്പ് ഉപയോഗിക്കാന്‍ നീക്കം

Text Size  

Story Dated: Tuesday, January 24, 2017 05:10 hrs UTC

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചു. പുലിമുട്ട് നിര്‍മ്മാണത്തിനുള്ള കരിങ്കല്ല് ഇറക്കുന്നത് നിര്‍ത്തിവെക്കാന്‍ അദാനി ഗ്രൂപ്പ് കരാറുകാരോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഇതുവരെ ഉപയോഗിക്കാത്തതും ഗുരുതരമായ പരിസ്ഥിതി പ്രശനം ഉണ്ടാക്കുന്നതുമായ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് പുലിമുട്ട് നിര്‍മ്മിക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് ആരോപണം.വിഴിഞ്ഞം തുറമുഖത്ത് മൂന്ന് കിലോമാറ്റര്‍ നീളത്തിലാണ് പുലിമുട്ട് നിര്‍മ്മിക്കേണ്ടത്. പുലിമുട്ടിനായി 50 ലക്ഷം ടണ്‍ കരിങ്കല്ല് വേണമെന്നാണ് കണക്ക്. കരിങ്കല്ല് ലഭ്യമാക്കാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ കഴിഞ്ഞ അഞ്ച് മാസമായി തകൃതിയായി കരിങ്കല്ല് തുറമുഖത്ത് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അദാനി ഗ്രൂപ്പ് കമ്പനികളോട് കല്ലിറക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. കമ്പനിക്ക് നല്‍കിയ മെയിലില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ കരിങ്കല്ല് ഇറക്കേണ്ടെന്ന് വ്യക്തമാക്കുന്നു. ഇതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.