You are Here : Home / News Plus

മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുകയാണെന്ന് പ്രതിപക്ഷനേതാവ്

Text Size  

Story Dated: Tuesday, January 24, 2017 09:15 hrs UTC

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭക്ഷ്യമന്ത്രിയില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ റേഷന്‍ പ്രതിസന്ധി തീര്‍ക്കാനായി കണ്ടത്. ഭക്ഷ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് പിക്കറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്. തുടര്‍ന്ന് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള് നേതാക്കള്‍ അറസ്റ്റ് വരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.