You are Here : Home / News Plus

നോട്ട് നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

Text Size  

Story Dated: Thursday, January 26, 2017 11:57 hrs UTC

ന്യൂഡല്‍ഹി: നോട്ട് നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള പ്രതിസന്ധി എന്നത്തേക്ക് പരിഹരിക്കാമെന്നതിന് ആര്‍.ബി.ഐ. വ്യക്തമായ സമയ പരിധി നല്‍കിയിട്ടില്ല. ആര്‍.ബി.ഐ യുടെ കണക്ക് പ്രകാരം ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിതരണം ചെയ്തിട്ടുള്ളത്.ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുന്നതോടെ പണം പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് സാധാരണ ഗതിയിലാകുമെന്നാണ് വിവരം. ഫെബ്രുവരി അവസാനമാകുമ്പോഴേക്കും പിന്‍വലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തുമെന്നാണ് എസ്ബിഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. നോട്ടുകളുടെ ലഭ്യത വര്‍ധിക്കുന്നതനുസരിച്ച് നിയന്ത്രണങ്ങളില്‍ ആര്‍ബിഐ ഇളവ് വരുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.