You are Here : Home / News Plus

മഞ്ഞുവീഴ്ചകളില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി

Text Size  

Story Dated: Thursday, January 26, 2017 12:02 hrs UTC

ശ്രീനഗര്‍: ജമ്മുകശ്മീരിലെ മഞ്ഞുവീഴ്ചകളില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി.ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് ശക്തമായ ഹിമപാതം തുടരുകയാണ്. ജനങ്ങളോട് കുന്നുകളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. സൈനിക ക്യാംപുകളിലേക്കും പട്രോളിംഗ് സംഘത്തിനു മുകളിലേക്കുമാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. മഞ്ഞിനടിയില്‍ കുടുങ്ങിയ ഏഴ് സൈനികരെ രക്ഷപ്പെടുത്തി. മൂന്നു സൈനികരുടെ മൃതദേഹം ഇന്നു പുലര്‍ച്ചെ പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നു. ഇന്നലെ മൂന്നു പേര്‍ മരണപ്പെട്ടിരുന്നു. മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും വകവയ്ക്കാതെ സൈന്യം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്നലെ സോനാമാര്‍ഗിലുണ്ടായ ഹിമപാതത്തില്‍ ഒരു മേജര്‍ മരണപ്പെട്ടിരുന്നു. നാലു സൈനികര്‍ക്ക് പരുക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.