You are Here : Home / News Plus

പാറ്റൂര്‍ കേസില്‍ വിജിലന്‍സിന്റെ ഇടപെടല്‍ കാര്യക്ഷമമല്ല

Text Size  

Story Dated: Thursday, January 26, 2017 12:05 hrs UTC

പാറ്റൂര്‍ കേസില്‍ വിജിലന്‍സിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും നിയമോപദേശത്തില്‍ എജി ,നിയമലംഘനം നടന്നതായും ഭൂമി കൈയ്യേറിയവര്‍ക്കൊപ്പം ഭരണതലപ്പത്തുള്ളവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികളാകാമെന്നും എജിയുടെ നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ്് അഞ്ചിന് നല്‍കിയ നിയമോപദേശം അഞ്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ഈ കേസുമായി ബന്ധപ്പെട്ട്് നിയമോപദേശം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഉപദേശം നല്‍കിയത്്്. . ഭൂമി ഇടപാടില്‍ ക്രമക്കേട്് നടന്നിട്ടുള്ള വസ്തുത വിജിലന്‍സിന് ബോധ്യമായതാണെന്നും പ്രഥമ ദൃഷ്ട്യാ കേസെടുക്കാന്‍ സാഹചര്യം ഉണ്ടായിട്ടും അതിന് വിജിലന്‍സ് തയാറായില്ലെന്നും എജി ചൂണ്ടിക്കാട്ടിയുണ്ട്.