You are Here : Home / News Plus

മോഡി റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു

Text Size  

Story Dated: Thursday, January 26, 2017 12:07 hrs UTC

ന്യുഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വേദി വിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് മോഡി ഇങ്ങനെ പ്രോട്ടോക്കോള്‍ ലംഘിച്ച് ജനങ്ങളുടെ അടക്കലേക്ക് എത്തുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും ഇപ്രകാരം അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തിരുന്നു.പതിവ് തെറ്റിച്ച് രാജ്പഥിലെ നിരത്തിലേക്കിറങ്ങിയ മോഡി ഇരുവശങ്ങളിലും നിന്നിരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു. ഒരു കിലോമീറ്ററോളം മോഡി റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു.