You are Here : Home / News Plus

എടിഎമ്മില്‍ നിന്നും ഇനി ഒരു ദിവസം 24,000 രൂപ പിന്‍വലിക്കാം

Text Size  

Story Dated: Saturday, January 28, 2017 10:36 hrs UTC

എ ടി എമ്മിൽ നിന്ന്​ ഒറ്റത്തവണ പിൻവലിക്കാന്‍ കഴിയുന്ന തുക വർധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആഴ്ചയിൽ പിൻവലിക്കാവുന്ന 24000 രൂപ ഇനി ഒറ്റത്തവണയായി എ.ടി.എം വഴി പിൻവലിക്കാൻ അനുവാദം നൽകുന്നതിന്​ കേന്ദ്ര സർക്കാർ തീരുമാനിച്ചതായാണ് സൂചന. തീരുമാനം രണ്ടാഴ്​ചക്കുള്ളിൽ  റിസർവ്​ ബാങ്ക്​ നടപ്പിലാക്കും.

എന്നാൽ ആഴ്​ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി വർധിപ്പിച്ചിട്ടില്ല. ആഴ്​ചയിൽ 24000 രൂപ എന്നത്​ നിലനിർത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ​ഒരു ദിവസം 10000 രൂപയാണ്​ നിലവിൽ പിൻവലിക്കാൻ സാധിക്കുന്നത്​.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.