You are Here : Home / News Plus

ലോ അക്കാദമി: പ്രിന്‍സിപ്പാള്‍ സ്വജനപക്ഷപാതം കാട്ടിയെന്ന് ഉപസമിതി

Text Size  

Story Dated: Saturday, January 28, 2017 10:42 hrs UTC

ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനു തെളിവുണ്ടെന്ന് ഉപസമിതി. ഗുരുതരമായ ചട്ടലംഘനമാണ് ലക്ഷ്മി നായര്‍ നടത്തിയിരിക്കുന്നതെന്നും ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

 ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന് കൈമാറി.

ലക്ഷ്മി നായര്‍ക്ക് താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നും, ഭാവി മരുമകള്‍ക്ക് അനധികൃതമായി മാര്‍ക്ക് അനുവദിച്ചുവെന്നും ഉപസമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഹാജര്‍ രേഖകളില്‍ കൈകടത്തി തുടങ്ങി ഒട്ടനവധി ചട്ടലംഘനങ്ങളാണ് ലക്ഷ്മി നായര്‍ക്കെതിരേ ഉപസിമിതി കണ്ടെത്തിയിരിക്കുന്നത്. മെറിറ്റ് അട്ടിമറിക്കപ്പെട്ടു. 50 ശതമാനം ഹാജര്‍ ഉള്ള വിദ്യാര്‍ഥിനിക്ക് ഇന്റേണലിന് 20ല്‍ 19 മാര്‍ക്ക് നല്‍കിയെന്നും മാര്‍ക്ക് നല്‍കിയ രീതി അസ്വാഭാവികമെന്നും ഉപസമിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമിതി ആവശ്യപ്പെട്ട രേഖകള്‍ പ്രിന്‍സിപ്പാള്‍ ഹാജരാക്കിയില്ല. സപ്ലിമെന്ററി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഇന്റേണലില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കി. 75 ശതമാനം വരെ മാര്‍ക്ക് വാങ്ങിയ കുട്ടികളെ തഴഞ്ഞു ഉപസമിതി റിപ്പോര്‍ട്ട് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.