You are Here : Home / News Plus

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് എം.എം.മണി

Text Size  

Story Dated: Sunday, January 29, 2017 07:41 hrs UTC

അതിരപ്പിള്ളി പദ്ധതി തൊട്ടാല്‍ പൊള്ളുന്ന പ്രശ്‌നമാണെങ്കിലും ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പദ്ധതി ഉപേക്ഷിച്ചാല്‍ അത് കേരളത്തിന് വലിയ നഷ്ടമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.  അതിരപ്പിള്ളി പദ്ധതി തൊട്ടാല്‍ പൊള്ളുന്ന പ്രശ്‌നമാണെങ്കിലും ഉപേക്ഷിക്കാന്‍ കഴിയില്ല. പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ട്. കേരളത്തിന് അവശ്യം വേണ്ടതിന്റെ 30 ശതമാനം മാത്രമേ ഇവിടെ ഉല്‍പാദിപ്പിക്കുന്നുള്ളു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തി വച്ചിരുന്ന ചെറുകിട ജലവൈദ്യത പദ്ധതികള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഇതിന് വേണ്ട എല്ലാ അനുമതിയും നല്‍കും. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി സര്‍ക്കാര്‍ വാങ്ങുമെന്നും മന്ത്രി മണി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.