You are Here : Home / News Plus

മലയാളി ഐടി ഉദ്യോഗസ്ഥ പൂനെയിൽ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, January 30, 2017 04:57 hrs UTC

മലയാളി ഐടി ഉദ്യോഗസ്ഥ പൂനെയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. സിസ്റ്റം എഞ്ചിനീയർ കോഴിക്കോട് സ്വദേശി കെ രസീല രാജു(25)വാണ് കൊല്ലപ്പെട്ടത്. പൂനെ ഇൻഫോസിസ് ഐടി പാർക്കിലെ ഓഫീസിനകത്താണ് കൊലപാതകം. കംപ്യൂട്ടർ വയർ കഴുത്തിൽ കുരുക്കിയായിരുന്നു മൃതദേഹമെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു കൊലപാതകം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ അസം സ്വദേശി ബാബന്‍ സൈക്യയാണ് പൊലീസ് കസ്റ്റഡിയിലെന്നാണ് വിവരം. അസമിലേക്ക് ട്രെയിൻ കാത്തിരിക്കെ മുംബൈ സി.എസ്.ടി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്.  സ്ഥലത്തെ സുരക്ഷാ കാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ പൊലീസിനെ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നത്. എന്നാൽ എട്ടുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.