You are Here : Home / News Plus

ട്രംപിന് സെനറ്റില്‍ തിരിച്ചടി

Text Size  

Story Dated: Wednesday, February 01, 2017 03:51 hrs UTC

തനിക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥരെ പ്രധാന ചുമതലകളിൽ നിയമിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് യു എസ് സെനറ്റിൽ തിരിച്ചടി. രണ്ട് പ്രധാന നിയമനങ്ങൾക്കായുള്ള വോട്ടിംഗിൽ നിന്ന് ഡെമോക്രാറ്റുകൾ വിട്ടു നിന്നു.

ആരോഗ്യ സെക്രട്ടറി സ്ഥാനത്തേക്ക് ടോം പ്രിൻസിനേയും ധനകാര്യ സെക്രട്ടറിയായി സ്റ്റീഫൻ ന്യൂചിനേയുമാണ് ട്രംപ് നിയമിക്കാനൊരുങ്ങുന്നത്. ഇരുവരുടേയും യോഗ്യതകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വേണമെന്നാണ് ഡെമോക്രാറ്റുകളുടെ പക്ഷം. അറ്റോർണി ജനറലായി ജെപ് സെഷൻസിനെ നിയമിക്കാനുള്ള നീക്കവും നീട്ടി വച്ചു.  കുടിയേറ്റ നയത്തെ ചോദ്യം ചെയ്ത ആക്ടിംഗ് അറ്റോർണി ജനറൽ സാലി യേറ്റ്സിനെ ട്രംപ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.