You are Here : Home / News Plus

ഇനി വിദേശത്തുള്ള മകൾക്കൊപ്പം കുറെ ദിവസം ചെലവിടണം

Text Size  

Story Dated: Wednesday, February 01, 2017 04:16 hrs UTC

തിരുവനന്തപുരം : സമരം ചെയ്ത കുട്ടികൾക്കു തന്നെ വേണ്ടെങ്കിലും കോളജിലെ എല്ലാ കുട്ടികളുടെയും ഭാവി തനിക്കു പ്രധാനമാണെന്നു ഡോ. ലക്ഷ്മി നായർ. അച്ഛൻ പറഞ്ഞതുകൊണ്ടാണ് താൻ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നതെന്ന് ലക്ഷ്മി നായർ. അതുകൊണ്ടാണു പ്രിൻസിപ്പൽസ്ഥാനത്തുനിന്നു മാറിനിൽക്കാൻ തീരുമാനിച്ചത്. പ്രിൻസിപ്പൽസ്ഥാനം വേണമെന്നാവശ്യപ്പെട്ടു കോടതിയിൽ പോകാനും ഉദ്ദേശ്യമില്ല. അതിരുവിട്ട സ്വാതന്ത്ര്യങ്ങൾ തടയാൻ ഞാൻ ശ്രമിച്ചതു ശരിയാണ്. ഇനി ആ സ്വാതന്ത്ര്യം കൂടി കുട്ടികൾ അനുഭവിക്കുന്നെങ്കിൽ അനുഭവിച്ചോട്ടെ. പുന്നൻ റോഡിലെ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച് സെന്ററിന്റെ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കണോ എന്നു തീരുമാനിച്ചിട്ടില്ല.ലോ അക്കാദമിയുടെ ഭരണസമിതി അംഗമായി തുടരും. ഇനി വിദേശത്തുള്ള മകൾക്കൊപ്പം കുറെ ദിവസം ചെലവിടണം.സമരം ചെയ്ത കുട്ടികളോട് ഒരു വാക്ക്, എന്റെ സാന്നിധ്യമാണു നിങ്ങൾക്ക് ഏറ്റവും വലിയ പ്രശ്‌നമെങ്കിൽ ഇനി അതുണ്ടാകില്ല 200 പേരുടെ ആവശ്യം കണക്കിലെടുത്താണു ഞാൻ മാറിനിൽക്കാൻ തീരുമാനിച്ചത്. നല്ലതിനു വേണ്ടിയുള്ള നിയമങ്ങൾ ക്യാംപസിൽ വേണ്ടെങ്കിൽ വേണ്ട. മാസംതോറും ഹാജർ പ്രസിദ്ധീകരിച്ചില്ലെന്നതു ശരിതന്നെ. എന്നാൽ മൂന്നുമാസം കൂടുമ്പോൾ പ്രസിദ്ധീകരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.