You are Here : Home / News Plus

ഇ അഹമ്മദിന്റെ ഭൗതിക ശരീരം കോഴിക്കോട് ലീഗ് ഹൗസില്‍

Text Size  

Story Dated: Wednesday, February 01, 2017 03:23 hrs UTC

അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ ഭൗതിക ശരീരം കോഴിക്കോട് ലീഗ് ഹൗസില്‍ എത്തിച്ചു. രാത്രി 8.15 മണിയോടെയാണ് ലീഗ് ഹൗസിലെത്തിച്ചത്. കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹം ലീഗ് ഹൗസിലെത്തിച്ചത്. വൈകിട്ട് 5.30ഓടെയാണ് ഡല്‍ഹിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ എത്തിച്ചത്.

അന്തിമോപചാരം അര്‍പ്പിക്കാനായി ആയിരക്കണക്കിന് പേരാണ് ഹജ്ജ് ഹൗസിലെത്തിയിരുന്നത്. ലീഗ് ഹൗസിലെ പൊതുദര്‍ശനം 8.30 വരെയായിരുന്നു നിശ്ചിയിച്ചിരുന്നതെങ്കിലും വന്‍ ജനാവലി എത്തിയതോടെ സമയക്രമം തെറ്റുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.