You are Here : Home / News Plus

ലോ അക്കാദമിക്ക് മുന്നിലെ മരത്തില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി

Text Size  

Story Dated: Tuesday, February 07, 2017 10:59 hrs UTC

ലോ അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി. കോളേജിന് മുന്നിലെ മരത്തിന് മുകളില്‍ കയറിയ എ.ബി.വി.പി പ്രവര്‍ത്തകനാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കഴുത്തില്‍ കയര്‍ കുരുക്കിയാണ് വിദ്യാര്‍ത്ഥി മരത്തിന് മുകളില്‍ തുടരുന്നത്. ഇയാളുടെ കൈയ്യില്‍ വിഷക്കുപ്പിയും ഉണ്ടെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഫയര്‍ ഫോഴ്സ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും താഴെയിറങ്ങാന്‍ ഇയാള്‍ തയ്യാറാവുന്നില്ല. കനത്ത പൊലീസ് കാവലും സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോ അക്കാദമിക്ക് മുന്നിലെ റോഡ് സംയുക്ത സമരസമിതി ഉപരോധിച്ചുകൊണ്ടിരിക്കുന്നു.

അക്കാദമിയിലെ സമരത്തോട് സര്‍ക്കാര്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നെന്ന് ആരോപിച്ച് ഇന്നു മുതല്‍ സമരം ശക്തമാക്കുമെന്ന് നേരത്തെ വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരുന്നു. അക്കാദമി ക്യാമ്പസില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ഇന്ന് രാവിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ പൂട്ടിച്ചിരുന്നു. ക്യാമ്പസിലെ ബാങ്ക് കെട്ടിടം അടപ്പിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.