You are Here : Home / News Plus

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

Text Size  

Story Dated: Wednesday, February 08, 2017 07:13 hrs UTC

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു . തമിഴ്‍നാട് കാവല്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മരണത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്ന് പനീര്‍ശെല്‍വം പറഞ്ഞു . അന്വേഷണം സര്‍ക്കാരിന്‍റെ കടമയാണെന്നും ആവശ്യമെങ്കില്‍ രാജി പിന്‍വലിക്കുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി.

വാര്‍ത്താ സമ്മേളനത്തില്‍ ശശികലയ്ക്കെതിരെ പനീര്‍ശെല്‍വം ആഞ്ഞടിച്ചു. പാര്‍ട്ടിക്ക് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കണമെന്ന് പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും. ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കാണും. ജനങ്ങള്‍ മുഴുവന്‍ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട കാവല്‍മുഖ്യമന്ത്രി ജയലളിതയുടെ മരുമകള്‍ ഉള്‍പ്പെടെ പിന്തുണയ്ക്കുന്നവരെ ക്ഷണിക്കുമെന്നും തമിഴ് ജനതയെ പിന്തുണയ്ക്കുന്ന ആരുടേയും സഹായം സ്വീകരിക്കുമെന്നും വ്യക്തമാക്കി. പാര്‍ട്ടിയോടുള്ള കടമ നിര്‍വഹിക്കുമെന്നും താന്‍ ഒരിക്കലും പാര്‍ട്ടിയെ ചതിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് ദോഷം ചെയ്തിട്ടില്ലെന്നും പനീര്‍ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.