You are Here : Home / News Plus

എസ്എഫ്‌ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് സുധീരന്‍

Text Size  

Story Dated: Sunday, February 12, 2017 08:54 hrs UTC

എസ്എഫ്‌ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ക്രിമിനല്‍ സംഘമായി മാറിയെന്നും സുധീരന്‍. യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐയുടെ ക്രിമിനല്‍ കേന്ദ്രം. വശ്യമായ തിരുത്തല്‍ വരുത്താന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് കൂടി കെപിസിസി പ്രസിഡന്റ് നിര്‍ദേശിച്ചു.

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും യുവാവിനും നേരെയുണ്ടായ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുധീരന്റെ പരാമര്‍ശം. സ്വാശ്രയ കോളേജ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തെ പുനസംഘടിപ്പിക്കണമെന്നും സര്‍ക്കാര്‍ വേണ്ടവിധത്തില്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.