You are Here : Home / News Plus

ലോ അക്കാദമിയുടെ പ്രവേശന കവാടം റവന്യൂ വകുപ്പ് പൊളിച്ചുനീക്കി

Text Size  

Story Dated: Sunday, February 12, 2017 09:09 hrs UTC



തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിന്റെ പ്രധാനക വാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചുനീക്കി. പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കവാടം പൊളിച്ചു നീക്കാന്‍ അക്കാദമിക്ക് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ കവാടത്തിന്റെ ഗെയിറ്റും ബോര്‍ഡും മാത്രമാണ് അക്കാദമി നീക്കം ചെയ്തത്. കവാടം പൂര്‍ണമായും പൊളിച്ചുനീക്കാന്‍ അനുവദിച്ചിരുന്ന 24 മണിക്കൂര്‍ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്ന് റവന്യൂ വകപ്പ് നേരിട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ ഉള്‍പ്പെടെയുള്ളവ പൊളിച്ചു മാറ്റുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.