You are Here : Home / News Plus

ലാവ്‌ലിന്‍: സിബിഐയുടെ റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Text Size  

Story Dated: Monday, February 13, 2017 06:03 hrs UTC

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഇന്ന്  ഹൈക്കോടതി പരിഗണിക്കും. സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍  നടരാജാണ് ഹാജരാകുക. ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് കേസ് പരിഗണിക്കുന്നത്. സിബിഐയുടെ വാദമാണ് ആദ്യം നടക്കുക.

ഒരു വര്‍ഷത്തിനിടെ സാങ്കേതിക കാരണങ്ങളാല്‍ നിരവധി തവണ മാറ്റിവെച്ച ശേഷമാണ് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഏറ്റവും ഒടുവില്‍ കേസ് പരിഗണിച്ചപ്പോള്‍ അഡീഷണല്‍ സോളിസിറ്റര് ജനറലിന് മറ്റൊരു കേസില്‍ ഹാജരാകന്‍ ഉള്ളതിനാല്‍ മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് പി ഉബൈദ്, വാദം കേള്‍ക്കല്‍ ഈ മാസം രണ്ടാം വാരത്തിലേക്ക് നിശ്ചയിക്കുകയായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.